കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലിൽ തുറക്കും; മന്ത്രി മുഹമ്മദ് റിയാസ്

By Web Desk, Malabar News
Kuthiran tunnel
Palakkad Kuthiran Tunnel
Ajwa Travels

പാലക്കാട്: തൃശൂർ- പാലക്കാട്‌ ദേശീയ പാതയിലെ കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

തൃശൂർ ഭാ​ഗത്തു നിന്നുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനായി തുരങ്കത്തിന് മുന്നിലുള്ള റോഡ് പൂർണമായി പൊളിച്ചു. തൃശൂർ നിന്ന് പാലക്കാട്‌ ഭാഗത്തേക്ക്‌ പോകുന്ന തുരങ്കത്തിന്റെ അകത്തെ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി. ലൈറ്റുകൾ, സൂചന ബോർഡുകൾ തുടങ്ങിയവ സ്‌ഥാപിക്കുന്ന ജോലികളും ഉടൻ തീരും. എക്‌സ്‌ഹോസ്‌റ്റുകൾ സ്‌ഥാപിച്ചു കഴിഞ്ഞു.

രണ്ട് വശത്തെയും തുരങ്ക കവാടങ്ങളുടെ പണികളും അവസാന ഘട്ടത്തിലാണ്. തുരങ്കത്തിലേക്കുള്ള റോഡ് നിർമിക്കുന്നതുമായി കുതിരാൻ മലയിലൂടെ പോകുന്ന പാത പൂർണമായും പൊളിച്ചു നീക്കി. ഇനി മുതൽ കുതിരാൻ ക്ഷേത്രത്തിന് മുന്നിലൂടെ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പോകാൻ കഴിയില്ല.

Read Also: സിൽവർ ലൈൻ; മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE