കെവി തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്തത് തെറ്റ്; കെ മുരളീധരൻ

By Staff Reporter, Malabar News
K Muraleedharan
Ajwa Travels

തിരുവനന്തപുരം: പാര്‍ട്ടി തീരുമാനം ലംഘിച്ചു കൊണ്ട് കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുകയും തോമസ് മാഷ് ലംഘിക്കുകയും ചെയ്യുമ്പോള്‍ നടപടിയെടുത്തില്ലെങ്കില്‍ അത് ശശി തരൂരിനോട് കൂടി ചെയ്യുന്ന തെറ്റായിരിക്കും. ശശി തരൂരിന് പങ്കെടുക്കണം എന്നുണ്ടായിരുന്നു.

സെമിനാറിൽ കോണ്‍ഗ്രസ് നിലപാട് വിശദീകരിക്കണമെന്നും ഉണ്ടായിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം മാറി നിന്നു. തോമസ് മാഷ് പങ്കെടുക്കുക മാത്രമല്ല ഏകാധിപതിയായിട്ട് മാര്‍ക്‌സിസ്‌റ്റുകാര്‍ പോലും കാണുന്ന മുഖ്യമന്ത്രിയെ വാനോളം പുകഴ്‌ത്തി. രാഹുല്‍ ഗാന്ധിയെ ഹിന്ദു വര്‍ഗീയ വാദിയെന്ന് വിളിച്ച വ്യക്‌തിയാണ് സെമിനാര്‍ ഉൽഘാടനം ചെയ്‌തത്.

അധ്യക്ഷനും രാഹുല്‍ ഗാന്ധിയെ മോശമല്ലാതെ അധിക്ഷേപിച്ചയാളാണ്. അതുകൊണ്ടാണ് ഇന്നലെ വേട്ടാന്‍ വരുന്ന പോത്തിനോട് വേദമോതണ്ടെന്ന് പറയാന്‍ കാരണം. ഈ രണ്ട് വെട്ടു പോത്തുകളോടും കോണ്‍ഗ്രസ് സംസ്‌കാരം പറഞ്ഞിട്ടും ഒരു കാര്യവുമില്ല.

എകെജിയുടെ പാരമ്പര്യമൊന്നും ഇപ്പോഴത്തെ മാര്‍ക്‌സിസ്‌റ്റുകാര്‍ക്കില്ല. അതുകൊണ്ട് ഇന്നലെ പങ്കെടുത്തത് തെറ്റാണ്. പ്രസംഗം അതിലേറെ തെറ്റായി പോയെന്നും കെ മുരളീധരന്‍ പറഞ്ഞു. കെപിസിസി ഇന്നലെ നടപടി സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് സ്വാഭാവികമായി എഐസിസി അംഗീകരിക്കുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

Read Also: സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE