സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യം

By News Desk, Malabar News
23rd cpm party congress will flag of today
Ajwa Travels

കണ്ണൂർ: സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യമായാണ് പിബിയിൽ ദളിത് പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത്. പശ്‌ചിമ ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെയാണ് നിയോഗിച്ചിരിക്കുന്നത്. 1989 മുതൽ 2014 വരെ ബംഗാളിലെ ബിർഭും മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു ഇദ്ദേഹം. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാണ്.

ബംഗാളിൽ നിന്നും ബിമൻ ബോസ് ഒഴിയുന്ന മുറയ്‌ക്കാണ് ഡോമിന്റെ പ്രാതിനിധ്യം. കേരളത്തിൽ നിന്ന് ദളിത് പ്രാതിനിധ്യം വേണമെന്ന ആവശ്യം പിബിയിൽ ഉയർന്നിരുന്നു. എന്നാൽ, കേരള ഘടകം എ വിജയരാഘവനെ നിർദ്ദേശിച്ചതിനാൽ രണ്ടാമതൊരാളെ എടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതിനാൽ എകെ ബാലനെ തഴയുകയാണ് ഉണ്ടായത്.

ബംഗാളിൽ നിന്നും രാമചന്ദ്ര ഡോമിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ പിബിയിൽ ദളിത് പ്രാതിനിധ്യം സിപിഎം ഉറപ്പാക്കി. പിബിയിൽ ദളിതരില്ലെന്ന ആക്ഷേപം ഉയർന്നിട്ട് ഏറെ കാലമായിരുന്നു. കണ്ണൂർ പാർട്ടി കോൺഗ്രസിൽ ഈ പരാതിക്ക് പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് പാർട്ടി.

Most Read: നടിയെ ആക്രമിച്ച കേസ്; മഞ്‌ജു വാര്യറുടെ മൊഴി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE