ലാലിഗ; ബാഴ്‌സയെ സമനിലയിൽ കുരുക്കി അത്‌ലറ്റിക്കോ ബിൽബാവോ

By Staff Reporter, Malabar News
barca-vs-atl
Ajwa Travels

ബാഴ്‌സലോണ: സീസണിലെ രണ്ടാം മൽസരത്തിൽ ബാഴ്‌സലോണയ്‌ക്ക് സമനില കുരുക്ക്. ഇന്ന് ലാലിഗയിൽ അത്‌ലറ്റിക്കോ ബിൽബാവോയെ നേരിട്ട ബാഴ്‌സയ്‌ക്ക് താളം കണ്ടെത്താനായില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മൽസരം സമനിലയിൽ പിരിഞ്ഞത്. മികച്ച പ്രകടനം കാഴ്‌ചവച്ച അത്‌ലറ്റിക്കോ ജയം അർഹിച്ചിരുന്നു.

ആദ്യ പകുതിയിൽ തന്നെ മികച്ച അവസരങ്ങൾ ടീമിന് ലഭിച്ചെങ്കിലും അവ മുതലാക്കാനായില്ല. ആദ്യ പകുതിയിൽ പരിക്ക് കാരണം ജെറാർഡ് പിക്കെയ്‌ക്ക്‌ കളം വിടേണ്ടി വന്നത് ബാഴ്‌സലോണക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലാണ് ബിൽബാവോയുടെ ഗോൾ പിറന്നത്.

51ആം മിനുട്ടിൽ ഇനിഗോ മാർട്ടിനെസ് ആണ് അവർക്ക് വേണ്ടി ഗോൾ നേടിയത്. 75ആം മിനുട്ടിൽ ഡിപായ് ബാഴ്‌സയ്‌ക്ക് വേണ്ടി സമനില ഗോൾ നേടി. സെർജി റൊബേർടോ ഉയർത്തി നൽകിയ പന്ത് മനോഹരമായി കൈക്കലാക്കി ആയിരുന്നു ഡിപായുടെ ഗോൾ. താരത്തിന്റെ ബാഴ്‌സലോണ കരിയറിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇന്നത്തേത്.

Read Also: കിടിലൻ ടീസറുമായി ‘പട’; ചിത്രത്തിൽ ചാക്കോച്ചൻ, വിനായകൻ, ജോജു, ദിലീഷ്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE