അവർക്ക് ഭരണഘടന ചവിട്ടി മെതിക്കാനും മടിയുണ്ടാകില്ല; അഖിലേഷ് യാദവ്

By Syndicated , Malabar News
akhilesh-yadav-attacks-centre
Ajwa Travels

ലഖ്‌നൗ: യുപിയിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കർഷകരെ ചവിട്ടിയരച്ച അക്രമികൾക്ക് ഭരണഘടന ചവിട്ടി മെതിക്കാനും കർഷകരെ തീവ്രവാദികളായി മുദ്രകുത്താനും മടിയുണ്ടാവില്ലെന്നും സഹറൻപൂരിൽ നടത്തിയ പൊതു സമ്മേളനത്തിൽ അഖിലേഷ് യാദവ് വിമർശിച്ചു.

നമ്മുടെ അന്നദാതാക്കളാണ് കർഷകർ. അവർ ഇന്ന് അപമാനിതരാകുകയാണ്. സമരത്തിൽ നിന്ന് പിൻമാറാത്ത കർഷകരുടെ ആത്‌മവിശ്വാസത്തെയും നിശ്‌ചയദാർഢ്യത്തെയും അഭിനന്ദിക്കുന്നു. കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന മനോഭാവത്തിൽ നിന്ന് യുപി സർക്കാർ പിൻമാറണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

Read also: ‘ആധുനിക സ്‍ത്രീകള്‍ക്ക് വിവാഹത്തിനോ പ്രസവിക്കുന്നതിനോ താൽപര്യമില്ല’; കർണാടക ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE