രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ വൻ തുകയുടെ തിരിമറി; അന്വേഷണം ആരംഭിച്ചു

By Desk Reporter, Malabar News
Ram Temple Trust_2020 Sep 10
അയോദ്ധ്യയിൽ നടന്ന രാമ ക്ഷേത്ര ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു (ഫോട്ടോ കടപ്പാട്: എഎൻഐ)
Ajwa Travels

ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ്‌ അക്കൗണ്ടിൽ നിന്നും വ്യാജ ചെക്ക് ഉപയോഗിച്ച് വൻ തുക പിൻവലിച്ചതായി റിപ്പോർട്ടുകൾ. ശ്രീ രാമ ജന്മഭൂമി ട്രസ്റ്റിന്റെ പേരിലുള്ള അക്കൗണ്ടിലാണ് തിരിമറി നടന്നത്. രണ്ട് ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് സൂചനകളുണ്ട്. അയോദ്ധ്യ പോലീസ് സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മൂന്നാമത്തെ പ്രാവശ്യം പണം പിൻവലിക്കാനുള്ള ശ്രമത്തിൽ ട്രസ്റ്റിന്റെ സെക്രട്ടറിയായ ചമ്പത് റായിക്ക് ബാങ്കിൽ നിന്നും സന്ദേശം ലഭിക്കുകയായിരുന്നു. ട്രസ്റ്റുമായി ബന്ധമുള്ള ആരെങ്കിലുമാണോ തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമല്ല. അന്വേഷണത്തെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായില്ല.എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് ട്രസ്റ്റ്‌ ഇതുവരെയും അറിയിച്ചിട്ടില്ല. 6 ലക്ഷം രൂപയോളം രണ്ട് തവണയായി പ്രതി പിൻവലിച്ചുവെന്നാണ് സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE