കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന ഉറപ്പ് ലഭിച്ചതായി എംകെ രാഘവന്‍ എംപി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ അരുണ്‍ കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. 2020 ഓഗസറ്റിലുണ്ടായ വിമാനാപകടത്തിന് ശേഷം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ല.
വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് പ്രശ്‌നമില്ലെന്ന് എയര്‍ക്രാഫ്റ്റ് ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോ റിപ്പോർട് നൽകിയിരുന്നു. എന്നാല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങിയിരുന്നില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാർലമെന്റിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിവില്‍ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ വിമാനസര്‍വീസ് പുനരാരംഭിക്കുമെന്ന ഉറപ്പ് നല്‍കിയത്. ഉറപ്പ് ലംഘിച്ചാല്‍ സമരമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചാല്‍ ഹജ്‌ജ് എംബാർക്കേഷന്‍ കേന്ദ്രം കരിപ്പൂരിൽ എത്തുമെന്നാണ് പ്രതീക്ഷ.
Most Read: ‘ഖാദർ പെരുമ’; പ്രിയ എഴുത്തുകാരനെ അനുസ്‌മരിക്കുന്ന പരിപാടി നാളെ ആരംഭിക്കും