ലതിക സുഭാഷ് എൻസിപിയിലേക്ക്; പിസി ചാക്കോയുമായി ചർച്ച നടത്തി

By Staff Reporter, Malabar News
Lathika-Subhash
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതികാ സുഭാഷ് എൻസിപിയിലേക്ക്. പാർട്ടിയുടെ സംസ്‌ഥാന അധ്യക്ഷന്‍ പിസി ചാക്കോയുമായി ലതിക സുഭാഷ് കൂടിക്കാഴ്‌ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന. സമാന ചിന്താഗതിയുള്ള കൂടുതൽ പേരെ കോൺഗ്രസിൽ നിന്നും എൻസിപിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പിസി ചാക്കോയെന്ന് റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവച്ചത്. രാജിക്ക് പുറമെ ലതിക തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിക്കുകയും ചെയ്‌തു. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എൻസിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രൻ ലതിക സുഭാഷിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു. അർഹമായ പരിഗണന അവർക്ക് നൽകുമെന്നും ശശീന്ദ്രൻ പ്രതികരിച്ചു.

Read Also: കൊടകര കുഴൽപ്പണ കേസ്; ബിജെപി സംസ്‌ഥാന നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE