ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

By Desk Reporter, Malabar News
lathika subhash
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസ് വിട്ട ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. രാവിലെ പതിനൊന്നരക്ക് വിളിച്ച വാർത്താ സമ്മേളനത്തിലൂടെയാകും തീരുമാനം അറിയിക്കുക. ലതികാ സുഭാഷിന് അർഹമായ പരിഗണന നൽകുമെന്ന് അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട്‌ എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

കോട്ടയം ജില്ലയിലെ പാർട്ടിയുടെ പ്രധാന ചുമതല ലതികക്ക് ലഭിച്ചേക്കും. എൻസിപിക്ക് ഇടത് മുന്നണിയിൽ ലഭിക്കുന്ന ബോർഡ് കോർപ്പറേഷൻ സ്‌ഥാനങ്ങളിലേക്ക് ലതികാ സുഭാഷിനെ പരിഗണിക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് തലമുണ്ഡനം ചെയ്‌തുള്ള അസാധാരണ പ്രതിഷേധത്തിലൂടെ ലതികാ സുഭാഷ് കോൺഗ്രസ് വിട്ടത്. പിന്നീട് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കുകയും ചെയ്‌തിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷവും സ്വതന്ത്രയായി തന്നെ നിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി നടത്തിയ ചർച്ചക്ക് പിന്നാലെ ഒരു പാർട്ടിയുടെ തണലിലേക്ക് മാറാൻ ലതികാ സുഭാഷ് തീരുമാനിക്കുകയായിരുന്നു.

Also Read:  കേന്ദ്രഫണ്ട് നിലച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് താളംതെറ്റുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE