തില്ലങ്കേരിയിൽ എൽഡിഎഫിന് ജയം; യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു

By Desk Reporter, Malabar News
CPM
Ajwa Travels

കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ അട്ടിമറി വിജയം. എൽഡിഎഫ്‌ സ്‌ഥാനാർഥിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ്‌ കുര്യൻ വിജയിച്ചു. 7128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ യുഡിഎഫിലെ ലിൻഡ ജയിംസിനെ‌ പരാജയപ്പെടുത്തി ബിനോയ്‌ കുര്യൻ ജയിച്ചത്.

നിലവിൽ യുഡിഎഫിന്റെ സിറ്റിംഗ്‌ സീറ്റാണ്‌ തില്ലങ്കേരി. എല്ലാ പഞ്ചായത്തിലും എൽഡിഎഫ് ലീഡ് നേടി. യുഡിഎഫ് സ്വാധീന മേഖലയായ അയ്യങ്കുന്ന് പഞ്ചായത്തിൽ ആദ്യമായാണ് എൽഡിഎഫ് ലീഡ് നേടുന്നത്. യുഡിഎഫ്‌ സ്‌ഥാനാർഥിയുടെ മരണത്തെ തുടർന്നാണ്‌ ഇവിടെ തിരഞ്ഞെടുപ്പ്‌ മാറ്റിവച്ചത്‌.

ആറളം, തില്ലങ്കേരി പഞ്ചായത്തുകൾ, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന്, പായം പഞ്ചായത്തിലെ രണ്ട്, മുഴക്കുന്ന് പഞ്ചായത്തിലെ ഏഴ് വാർഡുകൾ അടക്കം ആകെ 42 വാർഡുകളാണ് തില്ലങ്കേരി ഡിവിഷനിലുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 26 വാർഡുകൾ എൽഡിഎഫും 13 എണ്ണം യുഡിഎഫും 3 എണ്ണം ബിജെപിയും നേടിയിരുന്നു.

Malabar News:  യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്രതികളുമായി തെ​ളി​വെ​ടു​പ്പ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE