കോൺഗ്രസിലെ നേതൃത്വ പ്രതിസന്ധി; വീണ്ടും വിമർശനവുമായി കപിൽ സിബൽ

By Staff Reporter, Malabar News
Kapil Sibal Congress Leader - Malabar News
Kapil Sibal
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസിലെ നേതൃത്വ പ്രതിസന്ധിയിൽ വീണ്ടും വിമർശനവുമായി കപിൽ സിബൽ. സംഘടന തിരഞ്ഞെടുപ്പിനെ കുറിച്ച് ഇനിയും വ്യക്‌തത വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യക്ഷ സോണിയ ഗാന്ധി നേതൃ പ്രതിസന്ധി ഉന്നയിച്ച നേതാക്കളുമായി ചർച്ച നടത്തിയിട്ട് ഒരു മാസമായെന്നും അദ്ദേഹം പറഞ്ഞു.

സംഘടന തിരഞ്ഞെടുപ്പ് ഏത് രീതിയിലാണെന്നോ, എപ്പോഴാണെന്നോ എന്നതിൽ വ്യക്‌തതയില്ല. സംഘടന തിരഞ്ഞെടുപ്പ് സംബന്ധിച്ച് സോണിയ ഗാന്ധി ഉറപ്പ് നൽകിയിരുന്നു. ഭരണഘടന വ്യവസ്‌ഥ അനുസരിച്ച് തിരഞ്ഞെടുപ്പ് നടക്കുമെന്ന് വിശ്വസിക്കുന്നു. അങ്ങനെ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബർ 19നാണ് അധ്യക്ഷയുമായി കൂടിക്കാഴ്‌ച നടന്നത്.

എല്ലാ കോൺഗ്രസുകാരും ഭരണഘടനയെയും ഭരണഘടന പ്രക്രിയകളെയും ബഹുമാനിക്കണം. പുനരുജ്ജീവന പ്രക്രിയ ആരംഭിച്ചു എന്നും കരുതുന്നവർ സംസ്‌ഥാനങ്ങളിലെ സംഭവവികാസങ്ങൾ പരിശോധിക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

Read Also: ‘താണ്ഡവ്’ വെബ് സീരീസ് സംവിധായകനും നിർമാതാവിനും എതിരെ എഫ്ഐആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE