കിഴാറ്റൂരിൽ വീണ്ടും പുലിഭീതി; ജാഗ്രത പാലിക്കണമെന്ന് വനപാലകർ

By Trainee Reporter, Malabar News
palakkad news
Representational image
Ajwa Travels

മലപ്പുറം: കിഴാറ്റൂരിൽ വീണ്ടും പുലിഭീതി. കമാനത്തെ മാനംചോലയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ ആടിനെ മേക്കാൻപോയ പതിനഞ്ചുകാരനാണ് ആദ്യം പുലിയെ കണ്ടത്. കൂടെ ഉണ്ടായിരുന്ന വളർത്തു നായ്‌ക്കളെ ആക്രമിക്കാൻ പുലി ചീറിയടുത്തു. ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരും പുലിയെ കണ്ടതായി പറഞ്ഞു. ഒരിടവേളയ്‌ക്ക് ശേഷമാണ് കിഴാറ്റൂരിൽ വീണ്ടും പുലി ഇറങ്ങുന്നത്.

വിവരം അറിഞ്ഞ് കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ പി രാമദാസൻ, ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എൻ വിനോദ കൃഷ്‌ണൻ, ലവ്‌ലി നാഥ്‌, കെ മുരുകൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലം സന്ദർശിച്ചു. ടാപ്പിങ് തൊഴിലാളികളും വിറക് ശേഖരിക്കാൻ പോകുന്നവരും കാലികളെ മേക്കാൻ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് വനപാലകർ നിർദ്ദേശം നൽകി.

Most Read: സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു; 4 ജില്ലകളിൽ നാളെ അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE