തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യർഥിനി മരിച്ചു. ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിനിയായ സ്‌നേഹ പൗലോസാണ് (20) മരിച്ചത്. കോട്ടയം സ്വദേശിനിയാണ്. ആത്‌മഹത്യയുടെ കാരണം വ്യക്‌തമല്ല.
ആശുപത്രിക്ക് തൊട്ടടുത്ത ഹോസ്‌റ്റൽ ബ്ളോക്കിന്റെ നാലാം നിലയിൽ നിന്ന് ചാടിയാണ് ആത്‍മഹത്യ ചെയ്‌തത്. വിദ്യാർഥിനി നിലത്ത് വീണുകിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ തൃശൂർ ഈസ്‌റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്‌പെൻഷൻ

































