ലൈഫ് മിഷന്‍; സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; യു വി ജോസിന് ഹാജരാകാന്‍ നോട്ടീസ്

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് യൂണിടെക്ക് എംഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ സിഇഒ, യു വി ജോസിനോട് ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാനും സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴ നല്‍കിയതായി വെളിപ്പെടുത്തിയ സന്തോഷ് ഈപ്പനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.

Read Also: മന്ത്രിസഭ യോഗം ഇന്ന് ചേരും

അതേസമയം യൂണിടെക്കുമായുള്ള കരാര്‍ ആരുടെ നിര്‍ദ്ദേശം അനുസരിച്ചാണ്‌ എന്നതിലും വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തുമ്പോള്‍ എന്തുകൊണ്ട് കേന്ദ്ര അനുമതി വാങ്ങിയില്ല എന്നതിലും യു വി ജോസില്‍ നിന്ന് സിബിഐ വ്യക്തത തേടും.

കൂടാതെ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ ആയ കെ ടി റമീസ്, ജലാല്‍ എന്നിവരെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. വിയ്യൂര്‍ ജയിലില്‍ എത്തിയാണ് ഇ. ഡി. ഇവരെ ചോദ്യം ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE