ലൈഫ് മിഷൻ അന്വേഷണം; നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഇഡി

By Desk Reporter, Malabar News
Punjab Chief Minister's sister's son arrested by ED
Ajwa Travels

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട നടപടിയിൽ വിശദീകരണം തേടിയുള്ള കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസിന് മറുപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ലൈഫ് മിഷൻ അന്വേഷണത്തിൽ നിയമസഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്ന് നിയമസഭാ സെക്രട്ടറി നൽകിയ നോട്ടീസിന് മറുപടിയായി ഇഡി പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ഫയലുകൾ വിളിച്ചു വരുത്താൻ ഇഡിക്ക് നിയമാനുസരണം അധികാരമുണ്ട്. അന്വേഷണത്തിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്തിന്റെ ഭാഗമായാണ് വിവരങ്ങൾ ശേഖരിച്ചതെന്നും ഇഡി വ്യക്‌തമാക്കി.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട നടപടിക്കെതിരെ ജയിംസ് മാത്യു എംഎൽഎ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണ് എന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി.

ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്‌തംഭനാവസ്‌ഥയിൽ ആണെന്നും പരാതിയിൽ പറഞ്ഞിരുന്നു. വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ലൈഫ് മിഷനിൽ പരാതി വന്നിരിക്കുന്നതും അഴിമതി ആരോപണം ഉയർന്നിരിക്കുന്നതും. എന്നാൽ സംസ്‌ഥാനത്ത് ഒട്ടാകെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്ന രീതിയിലാണ് ഇഡിയുടെ ഇടപെടലെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

National News:  ഇഡി ഡയറക്‌ടറുടെ കാലാവധി ഒരുവര്‍ഷം നീട്ടി നല്‍കി കേന്ദ്രം; അസാധാരണ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE