ഇഡി ഡയറക്‌ടറുടെ കാലാവധി ഒരുവര്‍ഷം നീട്ടി നല്‍കി കേന്ദ്രം; അസാധാരണ നടപടി

By News Desk, Malabar News
Enforcement-Directorate_Malabar news
Ajwa Travels

ഡെല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറായി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരുവര്‍ഷം കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് ഉള്‍പ്പടെ രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒട്ടേറെകേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോദി സര്‍ക്കാരിന്റെ വിശ്വസ്‌തനായ ഉദ്യോഗസ്‌ഥന് കാലാവധി നീട്ടി നല്‍കിയത്.

ഈ മാസം 18-നായിരുന്നു മിശ്ര സര്‍വ്വീസില്‍ നിന്നും വിരമിക്കേണ്ടിയിരുന്നത്. ഇതാദ്യമായാണ് ഇഡി ഡയറക്‌ടര്‍ക്ക് കാലാവധി നീട്ടി നല്‍കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്‌ഥന് അഡീഷണല്‍ സെക്രട്ടറി റാങ്ക് നല്‍കുന്നതിന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. മറ്റ് പല ഉദ്യോഗസ്‌ഥരെയും ഇഡി ഡയറക്‌ടര്‍ സ്‌ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഇപ്പോഴന്വേഷിക്കുന്ന കേസുകളുടെ രാഷ്‌ട്രീയ പ്രാധാന്യം കൂടി കണക്കിലെടുത്ത് മിശ്ര തുടരട്ടെ എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്നാണ് സൂചനകള്‍.

Also Read: ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല; നാട്ടിൽ തന്നെയുണ്ടെന്ന് മന്ത്രി ജലീൽ

ഡയറക്‌ടറുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് സിവിസി നിയമത്തില്‍ പരാമര്‍ശമില്ലെന്നും ഇതുവരെയായി ഒരു ഇഡി ഡയറക്‌ടര്‍ക്കും കാലാവധി നീട്ടി നല്‍കിയിട്ടില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എസ്‌കെ മിശ്ര ബിജെപിക്ക് ഏറെ പ്രിയപ്പെട്ടയാള്‍ ആണ്. ഐആര്‍എസ് ഉദ്യോഗസ്‌ഥനായ മിശ്രക്ക് ഈ വര്‍ഷം മെയ് 20ന് തന്നെ വിരമിക്കല്‍ പ്രായമായ 60 വയസ് കഴിഞ്ഞിരുന്നെങ്കിലും രണ്ടു വര്‍ഷ കാലാവധിയുള്ളതിനാല്‍ ഡയറക്‌ടര്‍ സ്‌ഥാനത്ത് തുടരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE