ഇഡിയോട് വിശദീകരണം ചോദിച്ച നടപടി തെറ്റ്; രമേശ് ചെന്നിത്തല

By Desk Reporter, Malabar News
Ramesh-Chennithala
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് (ഇഡി) വിശദീകരണം തേടാനുള്ള കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‍പീക്കർ രാജാവിനെക്കാൾ വലിയ രാജഭക്‌തി കാട്ടുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ജയിംസ് മാത്യു എംഎൽഎ നൽകിയ പരാതിയിൽ സ്വീകരിച്ച നടപടി തെറ്റാണെന്നും നിയമസഭയുടെ അവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത് ചോദ്യം ചെയ്‌ത്‌ സ്‌പീക്കർക്ക് കത്ത് നൽകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട നടപടിക്കെതിരെ ജയിംസ് മാത്യു എംഎൽഎ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇഡിയോട് വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണ് എന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി.

ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്‌തംഭനാവസ്‌ഥയിൽ ആണെന്നും പരാതിയിൽ പറഞ്ഞിരുന്നു. വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ലൈഫ് മിഷനിൽ പരാതി വന്നിരിക്കുന്നതും അഴിമതി ആരോപണം ഉയർന്നിരിക്കുന്നതും. എന്നാൽ സംസ്‌ഥാനത്ത് ഒട്ടാകെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്ന രീതിയിലാണ് ഇഡിയുടെ ഇടപെടലെന്നും പരാതിയിൽ പറയുന്നു.

Also Read:  ബിനീഷിന്റെ കുഞ്ഞിനെ തടവില്‍വെച്ചു; ഇഡിക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE