കുടുംബശ്രീ വനിതകള്‍ക്കുള്ള സാക്ഷരത പദ്ധതി ജില്ലയില്‍ ആരംഭിച്ചു

By News Desk, Malabar News
Malabar News_kudumbasree- literacy mission
Representational image
Ajwa Travels

കോഴിക്കോട്: സാക്ഷരത പദ്ധതി ‘സമ’യുടെ ജില്ലാതല ഉല്‍ഘാടനം സംസ്‌ഥാന സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍ ഡോ. പി.എസ്.ശ്രീകല നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്‌ഥാന സാക്ഷരതാ മിഷന്‍ കുടുംബശ്രീ വനിതകള്‍ക്ക് നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ പദ്ധതി ആണ് ‘സമ’.

കോഴിക്കോട് കോര്‍പ്പറേഷനില്‍ പത്താംതരം തുല്യതക്ക് 75 പേരും പ്ലസ് വണ്‍ തുല്യതക്ക് 60 പേരും ഒന്നാം ഘട്ടത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഘട്ടം ഘട്ടമായി മുഴുവന്‍ കുടുംബശ്രീ വനിതകളേയും പത്താം തരം, ഹയര്‍ സെക്കണ്ടറി യോഗ്യതകളിലേക്ക് ഉയര്‍ത്തുക എന്നതാണ് ‘സമ’ പദ്ധതിയുടെ ലക്ഷ്യം. ‘സമ’ പദ്ധതിയുടെ പാഠപുസ്‌തക വിതരണ ഉല്‍ഘാടനം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.

Malabar News: എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ടാകും

പുതിയ പാഠ്യപദ്ധതി അനുസരിച്ച് പത്താം തരം തുല്യതാ പഠിതാവിന് പരീക്ഷ എഴുതുന്നതിന് മുമ്പ് 130 മാര്‍ക്ക് സി.ഇ മാര്‍ക്കായി ലഭിക്കും. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്‌ത്രം, ഗണിതം വിഷയങ്ങള്‍ക്ക് എഴുത്ത് പരീക്ഷയില്‍ 15 മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടത്. ഹിന്ദിയില്‍ ജയിക്കാന്‍ 10 മാര്‍ക്കും ഊര്‍ജ്ജതന്ത്രം, ജീവശാസ്‌ത്രം, രസതന്ത്രം, ഐ.ടി വിഷയങ്ങള്‍ക്ക് 8 മാര്‍ക്ക് വീതവും വേണം. ഹയര്‍ സെക്കണ്ടറിയില്‍ ആകെ 6 വിഷയങ്ങളാണുള്ളത്. ഓരോ വിഷയത്തിനും 20 മാര്‍ക്ക് വീതം സി.ഇ മാര്‍ക്ക് ലഭിക്കും. എഴുത്ത് പരീക്ഷയില്‍ 80ല്‍ 24 മാര്‍ക്ക് വീതം സി.ഇ മാര്‍ക്ക് ലഭിച്ചാല്‍ വിജയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE