വായ്‌പാ തട്ടിപ്പ്; ഹീരാ ഗ്രൂപ്പ് എംഡിയെ ഇഡി അറസ്‌റ്റ് ചെയ്‌തു

തിരുവനന്തപുരം ആക്കുളത്ത് ഫ്‌ളാറ്റ് നിർമാണത്തിനായി എടുത്ത 14 കോടി രൂപയുടെ വായ്‌പ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അറസ്‌റ്റ്.

By Trainee Reporter, Malabar News
Enforcement-Directorate_Malabar news
Ajwa Travels

കൊച്ചി: വായ്‌പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്‌ദുൽ റഷീദിനെ (ഹീരാ ബാബു) എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. കൊച്ചി ഇഡി യൂണിറ്റാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.

തിരുവനന്തപുരം ആക്കുളത്ത് ഫ്‌ളാറ്റ് നിർമാണത്തിനായി എടുത്ത 14 കോടി രൂപയുടെ വായ്‌പ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അറസ്‌റ്റ്. ഫ്‌ളാറ്റുകൾ വിൽപ്പന നടത്തിയെങ്കിലും വായ്‌പ തിരിച്ചടച്ചിരുന്നില്ലെന്നും പരാതിയുണ്ട്. എസ്ബിഐയുടെ പരാതിയിലാണ് ഇഡി നടപടി ആരംഭിച്ചത്. എസ്ബിഐക്ക് പുറമെ മറ്റു ചിലരും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തതിന്‌ പിന്നാലെയാണ് ഹീരാ ബാബുവിനെ അറസ്‌റ്റ് ചെയ്‌തത്‌. നേരത്തെ ഹീര ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റു സ്‌ഥാപനങ്ങളിലും ഇഡി റെയ്‌ഡ്‌ നടത്തിയിരുന്നു.

Most Read| കൈകൾ ഇല്ലെങ്കിലെന്താ കരുത്തായി കാലുകളുണ്ട്; ലൈസൻസ് സ്വന്തമാക്കി ജിലുമോൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE