അയര്‍ലന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ നാളെ അര്‍ധരാത്രിയോടെ

By Staff Reporter, Malabar News
lokajalakam image_malabar news
Representational Image
Ajwa Travels

ഡബ്‌ളിന്‍: രണ്ടാമതും ലോക്ക്ഡൗണില്‍ പ്രവേശിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി അയര്‍ലന്‍ഡ്. കോവിഡ് വ്യാപനം ക്രമാതീതമായിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അറിയിച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അടച്ചിടല്‍ പ്രഖ്യാപനം നടത്തിയത്.

ആറ് ആഴ്‌ചത്തേക്കാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ ബുധനാഴ്‌ച അര്‍ധരാത്രി നിലവില്‍ വരുമെന്നും എല്ലാവരോടും വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശിക്കുന്നതായും പ്രധാനമന്ത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

അതേസമയം സ്‌കൂളുകളെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ അവശ്യസേവന വിഭാഗത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമായി യാത്രാനുമതിയുമുണ്ട്. ഇവര്‍ക്കായി പൊതുഗതാഗതത്തിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ 25 ശതമാനം യാത്രക്കാരെ മാത്രമേ വാഹനങ്ങളില്‍ കയറ്റാനാകൂ എന്നും നിര്‍ദേശമുണ്ട്.

കുട്ടികളുടെയും യുവാക്കളുടെയും ഭാവി കോവിഡിന്റെ മറ്റൊരു ഇരയാകുന്നത് അനുവദിക്കാന്‍ ആവില്ലെന്നും ഇതിനാലാണ് സ്‌കൂളുകളും ശിശുപരിപാലന കേന്ദ്രങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.

എന്നാല്‍ അത്യാവശ്യമല്ലാത്ത ചില്ലറ വില്‍പന ശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല. ബാറുകളും റെസ്‌റ്റോറന്റുകളും നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിക്കും. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഉണ്ടാകില്ല. വീടിന് അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ വ്യായാമത്തിനായി പോകാനും അനുവാദം നല്‍കിയിട്ടുണ്ട്. ദൂരപരിധി ലംഘിക്കുന്നവരില്‍ നിന്ന് പിഴയീടാക്കും.

Kerala News: ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്‍ത്രീകള്‍ക്ക് 30 ശതമാനം സംവരണം

രാജ്യത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമാണെന്ന് തോന്നാമെങ്കിലും സന്തോഷകരമായ ക്രിസ്മസ് ആഘോഷിക്കണമെങ്കില്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

കൂടാതെ ‘സോഷ്യല്‍ ബബിള്‍’ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് സാമൂഹിക ഒറ്റപ്പെടലോ, മാനസികാരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി നടത്തുന്ന ഈ പരിപാടിയുടെ ഭാഗമായി ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് ഏതെങ്കിലും ഒരു കുടുംബമായി ഇടപഴകാന്‍ അവസരം ലഭിക്കും.

Read Also: മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE