തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി; കൂടുതല്‍ ഇളവുകള്‍ നല്‍കും

By Team Member, Malabar News
Malabarnews_lockdown in tamilnadu
Representational image
Ajwa Travels

ചെന്നൈ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കൂടുതല്‍ ഇളവുകളോടെ നീട്ടി. നവംബര്‍ 30 ആം തീയതി വരെ സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. ഇളവുകളുടെ ഭാഗമായി സംസ്‌ഥാനത്ത് നവംബര്‍ 10 മുതല്‍ തീയറ്ററുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. പക്ഷേ ബീച്ചുകള്‍, നീന്തല്‍കുളങ്ങള്‍ എന്നിവിടങ്ങളിലേക്ക് അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്‌തമാക്കി.

ഇളവുകളുടെ ഭാഗമായി വിവാഹ, മരണാന്തര ചടങ്ങുകള്‍ക്ക് 100 പേര്‍ക്ക് ഇനി മുതല്‍ സംസ്‌ഥാനത്ത് പങ്കെടുക്കാന്‍ സാധിക്കും. ഒപ്പം തന്നെ സ്‌കൂളുകളില്‍ കുട്ടികളെ സംഘങ്ങളായി തിരിച്ച് പ്രത്യേക സമയ ക്രമങ്ങളില്‍ ക്‌ളാസുകള്‍ നടത്താനും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാൽ എല്‍കെജി മുതല്‍ എട്ടാം ക്‌ളാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകള്‍ വഴിയുള്ള ക്ളാസുകള്‍ ഉടന്‍ ആരംഭിക്കേണ്ടതില്ല എന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്യ സംസ്‌ഥാനങ്ങളില്‍ നിന്നും തമിഴ്നാട്ടിലേക്ക് എത്തുന്നതിന് ഇപ്പോള്‍ പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Read also : പുല്‍വാമ; കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE