ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി

By Trainee Reporter, Malabar News
KASARGOD NEWS
Akshaya Centre Kasargod
Ajwa Travels

കാസർഗോഡ്: ലോക്ക്‌ഡൗൺ ഇളവുകളുടെ ഭാഗമായി ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. ജില്ലയിലെ എല്ലാ കാറ്റഗറിയിലും അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്‌ടർ അറിയിച്ചു.

എ,ബി,സി കാറ്റഗറികളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെയും, ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയും കേന്ദ്രങ്ങൾ പ്രവർത്തിക്കാവുന്നതാണ്.

കേന്ദ്രങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾ സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്നും, മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും കളക്‌ടർ നിർദ്ദേശിച്ചു.

Read Also: മുട്ടിൽ മരംമുറി കേസ്; മുഖ്യപ്രതികളെ കോടതി റിമാൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE