ഉയർന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്; സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ ധാരണ

By Team Member, Malabar News
Kerala Lockdown
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് തീരുമാനം. നിലവിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. ഇപ്പോൾ സംസ്‌ഥാനത്ത് നിലനിൽക്കുന്ന നിയന്ത്രണങ്ങൾ രണ്ടാഴ്‌ച കൂടി തുടരാനാണ് സാധ്യത.

അതേസമയം നാളെ മുഖ്യമന്ത്രി ജില്ലാ കളക്‌ടർമാരുമായി ഓൺലൈൻ കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. ഇന്ന് നടന്ന കോവിഡ് അവലോകന സമിതി യോഗത്തിൽ നിയന്ത്രണങ്ങൾ തുടരണമെന്ന അഭിപ്രായമാണ് ഉയർന്നത്. കൂടാതെ കൃത്യമായ രീതിയിൽ കോവിഡ് പരിശോധനകൾ നടക്കുന്നതിനാലാണ് ഇപ്പോൾ സംസ്‌ഥാനത്ത് രോഗബാധിതരുടെ എണ്ണം ഉയർന്ന് നിൽക്കുന്നതെന്ന് യോഗം വിലയിരുത്തി.

കൂടാതെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനകൾ വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ടിപിആര്‍ 6ന് താഴെ 143 തദ്ദേശ സ്‌ഥാപനങ്ങളും, ടിപിആര്‍ 6നും 12നും ഇടയിൽ 510 തദ്ദേശ സ്‌ഥാപനങ്ങളും, ടിപിആര്‍ 12നും 18നും ഇടയിൽ 293 തദ്ദേശ സ്‌ഥാപനങ്ങളും, ടിപിആര്‍ 18ന് മുകളിൽ 88 തദ്ദേശ സ്‌ഥാപനങ്ങളുമാണ് നിലവിൽ സംസ്‌ഥാനത്തുള്ളത്.

Read also : ബഷീർ എഴുതിയത് മനുഷ്യ നൻമയ്‌ക്ക് വേണ്ടി മാത്രം; മന്ത്രി പിഎ മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE