സംസ്‌ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനം; കർശന നിയന്ത്രണങ്ങൾ

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. വിവാഹ ചടങ്ങുകളിലും, മരണാനന്തര ചടങ്ങുകളിലും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. കൂടാതെ പഴം, പച്ചക്കറി, പലവ്യജ്‌ഞനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.

കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ യാത്രകളിൽ കാരണം വ്യക്‌തമാക്കുന്ന രേഖകൾ കാണിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ചികിൽസ, വാക്‌സിനേഷൻ എന്നിവക്ക് യാത്രയാകാം. കൂടാതെ മാദ്ധ്യമ സ്‌ഥാപനങ്ങൾ, മരുന്ന് കടകൾ, ആംബുലൻസ് എന്നിവയ്‌ക്ക്‌ തടസം ഉണ്ടാകില്ല.

ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സൽ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടാതെ അടിയന്തിര സാഹചര്യത്തിൽ വർക്ക്ഷോപ്പുകൾ തുറക്കാമെന്നും അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ ദീർഘദൂര ബസുകളും, ട്രെയിനുകളും സർവീസ് നടത്തുകയും ചെയ്യും.

Read also: ഒരാഴ്‌ച യുഎഇയിൽ; മുഖ്യമന്ത്രി ഇന്ന് തിരികെയെത്തില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE