ഒരാഴ്‌ച യുഎഇയിൽ; മുഖ്യമന്ത്രി ഇന്ന് തിരികെയെത്തില്ല

By Team Member, Malabar News
Chief Minister Pinarayi Vijayan Will Not Come Back To Kerala Today
Ajwa Travels

തിരുവനന്തപുരം: അമേരിക്കയിൽ ചികിൽസ കഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയിൽ മാറ്റം. ഇന്ന് രാവിലെയോടെ ദുബായിൽ എത്തുന്ന അദ്ദേഹം ഒരാഴ്‌ച യുഎഇയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. അതിന് ശേഷമാകും ഇനി തിരികെ കേരളത്തിലേക്ക് മടങ്ങുക.

2 ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാർജ എന്നിവിടങ്ങളിൽ അദ്ദേഹം യുഎഇ അധികൃതരുമായി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് ഫെബ്രുവരി 4ആം തീയതി ദുബായ് എക്‌സ്‌പോയിലെ കേരള പവിലിയൻ ഉൽഘാടനവും, 5ആം തീയതി രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ ഉൽഘാടനവും വൈകിട്ട് നോർക്ക സമ്മേളനത്തിന്റ ഉൽഘാടനവും അദ്ദേഹം നിർവഹിക്കും.

ശേഷം 7ആം തീയതിയോടെ അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിലെ ചികിൽസക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് തിരികെ നാട്ടിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

Read also: കെ-റെയിൽ; സിപിഐഎം നടത്തുന്നത് സൈബർ ഗുണ്ടായിസമെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE