ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; പാചകവാതക സിലിണ്ടറിന് 3.50 രൂപയുടെ വർധന

By Team Member, Malabar News
LPG Price Hike Again And 3.50 Rupee Increased
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് 3.50 രൂപയുടെ വർധനയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് നിലവിൽ 1010 രൂപയായി വില ഉയർന്നു.

2021 ഏപ്രിൽ മാസം മുതൽ പാചകവാതക സിലിണ്ടറിന് 190 രൂപയിലധികം വർധനയാണ് ഉണ്ടായിട്ടുള്ളത്. മെയ് മാസത്തിൽ നിലവിൽ രണ്ടാം തവണയാണ് പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്. കഴിഞ്ഞ മെയ് 7ആം തീയതി പാചകവാതകത്തിന്റെ വിലയിൽ 50 രൂപ വർധിപ്പിച്ചിരുന്നു.

നിലവിൽ പാചകവാതക വിലയിൽ 3.50 രൂപയുടെ വർധന ഉണ്ടായതോടെ രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളിലും സിലിണ്ടർ വില 1000 രൂപ കടന്നിട്ടുണ്ട്.

Read also: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ധനവകുപ്പുമായി ചർച്ച നടത്താൻ ഗതാഗതവകുപ്പ് നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE