കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ധനവകുപ്പുമായി ചർച്ച നടത്താൻ ഗതാഗതവകുപ്പ് നീക്കം

By Team Member, Malabar News
KSRTC runs out of fuel at Kilimanoor depot; ;Services are down
Ajwa Travels

തിരുവനന്തപുരം: ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയിലെ പ്രശ്‌നപരിഹാരത്തിനായി തിരക്കിട്ട ചർച്ചകളുമായി സർക്കാർ. ധനവകുപ്പുമായി കൂടിയാലോചിച്ച് വളരെ വേഗം തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഗതാഗതവകുപ്പിന്റെ നീക്കം.

മെയ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ഇതുവരെ ശമ്പളം നൽകിയിട്ടില്ല. ഇതേ തുടർന്ന് സമരവുമായി സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള തീരുമാനത്തിലാണ് തൊഴിലാളി യൂണിയനുകൾ. നാളെ മുതൽ ഭരണാനുകൂല സംഘടനയായ സിഐടിയുവും സമരം പ്രഖ്യാപിച്ചതോടെ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതോടെയാണ് തിരക്കിട്ട ചർച്ചകളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും ശമ്പള പ്രതിസന്ധി സംബന്ധിച്ച ചർച്ചകൾ നടക്കാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. കെടിഡിഎഫ്സിയിൽ നിന്നോ സഹകരണ സൊസൈറ്റിയിൽ നിന്നോ വായ്‌പ, സർക്കാർ അനുവദിക്കുന്ന അധിക ധനസഹായം രണ്ട് വഴികളിലൂടെ ഈ മാസം 23ആം തീയതിക്കുള്ളിൽ ശമ്പള പ്രതിസന്ധി മറികടക്കാനാണ് സർക്കാർ നീക്കം.

Read also: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം; കെ സുധാകരനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE