ഫാത്തിമയുടേത് കൊലപാതകം; ഭർത്താവ് മുഹമ്മദ് പോലീസ് കസ്‌റ്റഡിയിൽ

By Senior Reporter, Malabar News
ponnani murder
Representational Image

മലപ്പുറം: പൊന്നാനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമയുടേത് കൊലപാതകമെന്ന് പോലീസ്. ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ട്രെയിനിന് മുന്നിൽ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.

സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാൾ ലഹരിക്ക് അടിമയാണെന്നും പോലീസ് പറയുന്നു. മുഹമമ്മദും ഫാത്തിമയും തമ്മിൽ നിരന്തരം തർക്കം നടന്നിരുന്നുവെന്നും പോലീസ് പറയുന്നു. ഇന്ന് രാവിലെയാണ് 22കാരിയായ ഫാത്തിമയെ പൊന്നാനി ഹാർബർ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മണലിൽ കമിഴ്‌ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന് മുകളിൽ മണൽവാരിയിടുകയും ചെയ്‌തിരുന്നു. ഒന്നരവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നാലുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മുഹമ്മദിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.

Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE