സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പരിശോധന തുടരുന്നു

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധന തുടരാന്‍ വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. ഭക്ഷണ ഗുണനിലവാര പരിശോധനക്കൊപ്പം കുടിവെള്ളവും ഭൗതിക സാഹചര്യങ്ങളും പരിശോധിക്കും. സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍ട് ജില്ലാ തലത്തില്‍ നിന്നും ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് കൈമാറും.

കഴിഞ്ഞ രണ്ടു ദിവസമായി സ്‌കൂളുകളില്‍ നടത്തി വരുന്ന പരിശോധന തുടരാനാണ് വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്നതിന് മുൻപ് തന്നെ എല്ലാ ഭൗതിക സാഹചര്യങ്ങളുും ഒരുക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഇതോടൊപ്പം ഉച്ചഭക്ഷണമുണ്ടാക്കുന്നത് വൃത്തിയുള്ള സാഹചര്യത്തിലാണോ എന്നതും അനുവദിച്ചിട്ടുള്ള ഭക്ഷ്യ വസ്‌തുക്കള്‍ ഉച്ചക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം, ഭക്ഷണം നല്‍കുന്ന സ്‌ഥലം, പാചക തൊഴിലാളികളുടെ ആരോഗ്യം എന്നിവയും പരിശോധനാ വിഷയങ്ങളാണ്. സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളെക്കുറിച്ചുമുള്ള സമഗ്രമായ റിപ്പോർട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടറോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഓരോ ജില്ലയിലുമുള്ള സ്‌കൂളുകളെക്കുറിച്ചുള്ള റിപ്പോര്‍ട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ശേഖരിക്കുകയാണ്. സ്‌കൂളുകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പരിശോധനയുടെ റിപ്പോര്‍ട് സര്‍ക്കാരിന് ഉടന്‍ ലഭിക്കും. ഇതിന്റെ അടിസ്‌ഥാനത്തിലാകും പരിശോധനാ രീതി തീരുമാനിക്കുക. പിടിഎകളോട് ഉച്ചഭക്ഷണ പദ്ധതിയില്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read Also: കാർത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് ഡെൽഹി ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE