എം വിന്‍സെന്റ് എംഎല്‍എയായി സത്യപ്രതിജ്‌ഞ ചെയ്‌തു

By Staff Reporter, Malabar News
m vincent
Ajwa Travels

തിരുവനന്തപുരം: കോവിഡ് മുക്‌തനായ എം വിന്‍സെന്റ് നിയമസഭയിലെത്തി എംഎല്‍എയായി സത്യപ്രതിജ്‌ഞ ചെയ്‌തു. സ്‌പീക്കറുടെ ചേംബറിലായിരുന്നു അദ്ദേഹം സത്യപ്രതിജ്‌ഞ ചെയ്‌തത്‌. വികാര നിർഭരമായ അന്തരീക്ഷത്തിൽ ആയിരുന്നു സത്യപ്രതിജ്‌ഞ. ഇദ്ദേഹത്തിന്റെ അമ്മ കോവിഡ് ബാധിച്ച്‌ ഇന്നലെ മരണപ്പെട്ടിരുന്നു.

കോവളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വിന്‍സെന്റ് കോവിഡ് ബാധിതനായതിനാല്‍ സഭയില്‍ ഇതുവരെ ഹാജരായിരുന്നില്ല. സ്‌ഥിരമായി ആരേയും തുണയ്‌ക്കാത്ത കോവളം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം തവണയാണ് വിന്‍സെന്റ് സഭയിലെത്തുന്നത്. മുന്‍ എംഎല്‍എയായ ജമീല പ്രകാശത്തെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.

അതേസമയം 15ആം കേരള നിയമസഭയിലെ 140 എംഎല്‍എമാരുടെയും സത്യപ്രതിജ്‌ഞ പൂർത്തിയായി.

Read Also: വാക്‌സിൻ വിതരണം; കേന്ദ്രത്തിന് യാതൊരു ധാരണയും ഇല്ലെന്ന് ജയറാം രമേശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE