‘മാനാട്’ മോഷന്‍ പോസ്‍റ്റര്‍ പുറത്ത്; പ്രതീക്ഷകള്‍ വാനോളം

By Staff Reporter, Malabar News
Maanadu movie
Ajwa Travels

സിലമ്പരസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മാനാടി’ന്റെ മോഷന്‍ പോസ്‍റ്റര്‍ പുറത്തിറങ്ങി. ട്വിറ്ററിലൂടെ താരം തന്നെയാണ് പോസ്‍റ്റര്‍ പങ്കുവെച്ചത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്‌ത മോഷന്‍ പോസ്‍റ്ററില്‍ സമരം ചെയ്യുന്ന ആളുകള്‍ക്കിടയിലേക്ക് തോക്കേന്തി വരുന്ന ചിമ്പുവാണ് ഉള്ളത്.

വെങ്കിട്ട പ്രഭുവാണ് ഒരു പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ സംവിധായകന്‍. തമിഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് ഏതാണ്ട് 125 കോടിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മാണവും സ്‌റ്റുഡിയോ ഗ്രീന്‍ വിതരണവും നിര്‍വ്വഹിക്കുന്നു. വെങ്കിട്ട പ്രഭു തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം റിച്ചാര്‍ഡ് എം നാഥാണ്. പ്രവീണ്‍ കെഎല്‍ ആണ് ചിത്രത്തിന്റെ എഡിറ്റിങ്.

Read Also: ‘സലാര്‍’ ചിത്രീകരണം ഉടന്‍; വേറിട്ട വേഷത്തില്‍ പ്രഭാസ്

ചിമ്പു ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘മാനാട്’. മോഷന്‍ പോസ്‌റ്ററിന്റെ പശ്‌ചാത്തല സംഗീതവും ചിമ്പുവിന്റെ ലുക്കുമെല്ലാം ചിത്രത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നുമുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

എസ്‌ജെ സൂര്യ, ഭരതിരാജ, എസ്എ ചന്ദ്രശേഖര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശനാണ് ചിമ്പുവിന്റെ നായികയായി എത്തുന്നത്. ‘ഈശ്വരന്‍’ ആണ് ചിമ്പുവിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. സുശീന്തിരന്‍ സംവിധാനം ചെയ്‌ത ഈ ചിത്രം തിയേറ്ററുകള്‍ തുറന്നതിന് ശേഷം ‘മാസ്‌റ്ററി’ന് പുറമെ പുറത്തിറങ്ങിയ ചിത്രമാണ്.

Read Also: ‘ലവ്’ തീയേറ്ററുകളിലേക്ക്; ഈ മാസം 29ന് റിലീസ് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE