‘നിങ്ങൾ പറഞ്ഞ പദ്ധതികൾ ഏതാണ് സര്‍’; അമിത് ഷായെ പരിഹസിച്ച് മഹുവ

By Syndicated , Malabar News
amith sha_mahua moithra
Ajwa Travels

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അമിത് ഷാ നടത്തിയ പ്രസ്‌താവനക്ക് മറുപടിയായാണ് മഹുവയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി 115 വികസന പദ്ധതികള്‍ കൊണ്ടുവന്നപ്പോള്‍ മമത അത്രയും തന്നെ അഴിമതി നടത്തി എന്നായിരുന്നു അമിത് ഷായുടെ ആരോപണം. എന്നാൽ കേന്ദ്രം കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതി പറയാമോ എന്നായിരുന്നു മഹുവയുടെ മറുചോദ്യം.

‘ആദരണീയനായ ആഭ്യന്തരമന്ത്രി പറയുന്നു മമത അഴിമതിയും മോദി പദ്ധതികളും ആണെന്നാണ്. ഏത് പദ്ധതിയാണ്? ഇതുവരെ നടപ്പിലാകാത്ത വ്യാജ പിഎംഎവൈ പദ്ധതിയോ? ആര്‍ക്കും താങ്ങാനാവാത്ത 900 രൂപയുടെ സിലിണ്ടറുകളോ? ഇതുവരെ ആരും കാണാത്ത 2000 കോടിയുടെ വെന്റിലേറ്ററുകളോ? വാസ്‌തവത്തില്‍ ഇതിലേതാണ് സര്‍?’, മഹുവ ചോദിച്ചു.

അതേസമയം, ബംഗാളില്‍ ബിജെപി അധികാരത്തിൽ എത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും അമിത് ഷാ വ്യക്‌തമാക്കിയിരുന്നു.

Read also: ‘പൈശാചിക സമ്പ്രദായം’; ബുർഖ ധരിക്കുന്നത് വിലക്കണമെന്ന് യുപി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE