പ്രധാനമന്ത്രി കള്ളം പറയുന്നത് നിർത്തണം; മഹുവ മൊയ്‌ത്ര

By Syndicated , Malabar News
mahua-moitra
Ajwa Travels

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞു കൂട്ടുന്നത് നിര്‍ത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. മോദി മമതക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം. ജവാൻമാരെ നിന്ദിക്കരുതെന്ന് മമതാ ബാനർജിയോട് പറയുന്ന മോദി കള്ളം പറയുന്നത് ആദ്യം നിർത്തണം എന്നായിരുന്നു മഹുവ ട്വിറ്ററിൽ പറഞ്ഞത്.

”ജവാന്‍മാരെ അനാദരിക്കരുത്: മമതാ ജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ദയവ് ചെയ്‌ത്‌ എല്ലാ ദിവസവും രാവിലെ ഉണരുക, ഇനിപറയുന്നവ ചൊല്ലുക: കള്ളം പറയരുത്, വിദ്വേഷം പരത്തരുത്. കൊല്ലരുത്,” മഹുവ ട്വീറ്റ് ചെയ്‌തു. ജവാൻമാരുടെ പേര് പറഞ്ഞ് മുതലെടുപ്പ് നടത്തുന്ന ബിജെപിയാണ് ആത്യന്തികമായി അനാദരവ് കാണിക്കുന്നതെന്നും മഹുവ പറഞ്ഞു.

ബര്‍ദമാനില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു നരേന്ദ്രമോദി മമതയെ കുറ്റപ്പെടുത്തിയത്. ജവാൻമാരെ നിന്ദിക്കുകയും തന്റെ പ്രവര്‍ത്തകരെ കേന്ദ്രസേനക്കെതിരെ പോരാടാന്‍ മമത ബാനര്‍ജി പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് മോദി പറഞ്ഞു.

Read also: വിദ്വേഷ പരാമർശം നടത്തുന്നവരെ നിയന്ത്രിക്കാൻ ബില്ല് പാസാക്കും; മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE