ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കുക; ഇല്ലെങ്കില്‍ ആത്‍മഹത്യ; രാഷ്‍ട്രപതിക്ക് കത്തയച്ച് സന്യാസി

By Syndicated , Malabar News
MahantParamhansDas_Malabar news
Ajwa Travels

അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമായി മാറ്റാന്‍  ഉള്ള  ഏഴ് ആവശ്യങ്ങള്‍ ഉടനെ നടപ്പിലാക്കണമെന്ന ആവശ്യവുമായി രാഷ്‍ട്രപതിക്ക് കത്തെഴുതി അയോധ്യയിലെ സന്യാസി മഹന്ത് പരംഹന്‍സ് ദാസ്. ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍  തന്നെ ആത്‍മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നും കത്തിലുണ്ട്. രാഷ്‍ട്രപതിക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യ ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.

ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കുക, രാമായണം ദേശീയ ഇതിഹാസമായി പ്രഖ്യാപിക്കുക, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം, എല്ലാ സിലബസിലും രാമായണം ഉള്‍പ്പെടുത്തുക, പശുവിനെ സംരക്ഷിത ദേശീയ അസ്‌തിത്വമായി പ്രഖ്യാപിക്കുക, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം എന്നിവയാണ്  മഹന്ത് പരംഹന്‍സിന്റെ പ്രധാന ആവശ്യങ്ങള്‍.

ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ തന്റെ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും കത്തില്‍ എഴുതിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നേരത്തെ ഇയാള്‍ നിരാഹാര സമരം നടത്തിയിരുന്നു. പിന്നീട് ആരോഗ്യം മോശമായതോടെ പൊലീസ് ഇടപെട്ട് സമരം അവസാനിപ്പിച്ചു.

Read also: കർഷകർ തീവ്രവാദികളല്ല, രാജ്യത്തിന്റെ നട്ടെല്ലാണ്; ചന്ദ്രശേഖർ ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE