ചെന്നൈ: നടന് കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന്(എംഎന്‍എം) തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചു. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ ടോര്‍ച്ച് ചിഹ്നമായി ലഭിച്ചിരിക്കുന്നുവെന്ന് കമല്ഹാസന് ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നന്ദി അറിയിച്ചു.
കഴിഞ്ഞ മാസം വരെ പാര്‍ട്ടിക്ക് ടോര്‍ച്ച് ചിഹ്നം അനുവദിച്ച് കിട്ടിയിരുന്നില്ല. ചിഹ്നമായി ടോര്‍ച്ച് അനുവദിക്കാത്തതിന് എതിരെ കമല്ഹാസന് കോടതിയെ സമീപിച്ചിരുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ടോര്‍ച്ച് ചിഹ്നത്തില്‍ മല്‍സരിച്ച പാര്‍ട്ടി സംസ്ഥാനത്ത് 3.77 ശതമാനം വോട്ട് നേടിയിരുന്നു. തമിഴ്നാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍- മെയ് മാസത്തില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: ബിജെപി കൊറോണയേക്കാൾ അപകടകരമെന്ന് നുസ്രത്ത് ജഹാൻ എംപി