ബിജെപി കൊറോണയേക്കാൾ അപകടകരമെന്ന് നുസ്രത്ത് ജഹാൻ എംപി

By Staff Reporter, Malabar News
Nusrat-Jahan
Nusrat Jahan
Ajwa Travels

കൊൽക്കത്ത: ബിജെപി കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്റെ പരാമർശം വിവാദത്തിൽ. നുസ്രത്ത് ജഹാന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. ബാഷിർഹത് മണ്ഡലത്തിൽ നടന്ന പരിപാടിക്ക് ഇടയിലാണ് എംപിയുടെ വിവാദം പരാമർശം.

നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവെക്കൂ. കാരണം നിങ്ങൾക്ക് ചുറ്റുമുള്ള ചിലർ കൊറോണയേക്കാളും അപകടകാരികളാണ്. എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങൾക്ക് അറിയാമോ? അത് ബിജെപിയാണ്. കാരണം അവര്‍ക്ക് നമ്മുടെ സംസ്‌കാരമെന്തെന്ന് അറിയില്ല. മനുഷ്യത്വം അവർക്ക് മനസിലാകില്ല. നമ്മുടെ കഷ്‌ടപ്പാടിന്റെ മഹത്വം അവർക്ക് മനസിലാകില്ല.

ബിസിനസ് മാത്രമാണ് അവർക്ക് അറിയാവുന്നത്. അവരുടെ കയ്യിൽ ഒരുപാട് പണമുണ്ട്. അതെല്ലായിടത്തും പടർത്തുകയാണവർ. മതത്തിന്റെ പേരില്‍ ജനങ്ങളെ പരസ്‌പരം ഏറ്റുമുട്ടിച്ച് കലാപമുണ്ടാക്കുന്നു. നുസ്രത്ത് ജഹാൻ പറഞ്ഞു.

നുസ്രത്തിന്റെ പ്രസ്‌താവന പുറത്ത് വന്നതിന് പിന്നാലെ ബിജെപി ശക്‌തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപിയുടെ സമൂഹമാദ്ധ്യമ തലവനും ബംഗാൾ തിരഞ്ഞെടുപ്പ് കോ–കൺവീനറുമായ അമിത് മാളവ്യ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെ രംഗത്ത് വന്നു. പ്രീണന രാഷ്‌ട്രീയമാണ്‌ തൃണമൂലിന്റെ ലക്ഷ്യമെന്ന് മാളവ്യ പറഞ്ഞു.

Read Also: ‘ഞാൻ തൃണമൂലിന് ഒപ്പം തന്നെ’; സസ്‌പെൻസ്‌ അവസാനിപ്പിച്ച് നടി ശതാബ്‌ദി റോയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE