കോവിഡ്; ജില്ലയിൽ 3,474 പേർക്ക് രോഗബാധ

By Staff Reporter, Malabar News
covid-malappuram
Representational Image
Ajwa Travels

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് വൈറസ്ബാധ സ്‌ഥിരീകരിച്ചത് 3,474 പേര്‍ക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 15.68 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,655 പേര്‍ ഇന്ന് രോഗമുക്‌തിയും നേടിയിട്ടുണ്ട്. 3,77,007 പേരാണ് ജില്ലയിൽ ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. 1,532 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

പുതിയ രോഗികളിൽ 3,360 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്‌ഥിരീകരിച്ചത്‌. അതേസമയം 62 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിയ 51 പേര്‍ക്കും രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 26,429 പേരാണ് ജില്ലയില്‍ ചികിൽസയില്‍ കഴിയുന്നത്. 62,239 പേർ നിരീക്ഷണത്തിലും ഉണ്ട്. കോവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 766 പേരും കോവിഡ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 502 പേരും കഴിയുന്നു. കൂടാതെ 156 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.

തദ്ദേശഭരണ സ്‌ഥാപനങ്ങള്‍ക്ക് കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 409 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Malabar News: വാര്‍ഡിന് പുറത്തുള്ളവര്‍ വാക്‌സിനെടുത്തു; കാസര്‍ഗോഡ് വാക്‌സിനേഷന്‍ ക്യാംപില്‍ കൂട്ടത്തല്ല്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE