വാര്‍ഡിന് പുറത്തുള്ളവര്‍ വാക്‌സിനെടുത്തു; കാസര്‍ഗോഡ് വാക്‌സിനേഷന്‍ ക്യാംപില്‍ കൂട്ടത്തല്ല്

By Syndicated , Malabar News
conflicts-in vaccination centre
Ajwa Travels

കാസര്‍ഗോഡ്: ജില്ലയിൽ കോവിഡ് വാക്‌സിനേഷന്‍ ക്യാംപില്‍ കൂട്ടത്തല്ല്. ഒരു പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ക്കായി നടത്തിയ വാക്‌സിനേഷന്‍ ക്യാംപില്‍ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ളവര്‍ വന്ന് വാക്‌സിനെടുത്തതാണ് സംഘർഷത്തിന് വഴിവെച്ചത്. കാസര്‍ഗോഡ് ജില്ലയിലെ മെഗ്രാല്‍പുത്തൂരിലെ വാക്‌സിനേഷൻ ക്യാംപിലാണ് സംഭവം.

പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ ജനങ്ങള്‍ക്കായാണ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. വാര്‍ഡിന് പുറത്തുള്ളവരും പഞ്ചായത്തിന് പുറത്തുള്ളവരും എത്തി വാക്‌സിൻ സ്വീകരിച്ചെന്ന് ആരോപിച്ച് ലീഗ് പ്രവര്‍ത്തകർ തല്ലുണ്ടാക്കി എന്നാണ് റിപ്പോര്‍ട്. പുറത്ത് നിന്ന് എത്തി വാക്‌സിന്‍ സ്വീകരിച്ചവരെ ചോദ്യം ചെയ്യുകയും തുടർന്ന് തര്‍ക്കത്തിലേക്ക് വഴിമാറിയതുമാണ് കൂട്ടത്തല്ലിന് കാരണം. ഇക്കാര്യം ആരോഗ്യ വകുപ്പ് അധികൃതരും സ്‌ഥിരീകരിച്ചിരുന്നു.

Read also: കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE