വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്‌ടറായി മലയാളി

By Desk Reporter, Malabar News
Maju-Varghees
Ajwa Travels

വാഷിംഗ്‌ടൺ: വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്‌ടറായി മലയാളിയായ മജു വർഗീസിനെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡണ്ടിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തിര വൈദ്യ സഹായത്തിനുള്ള ഒരുക്കങ്ങൾ എന്നീ ചുമതലകളെല്ലാമാണ് മിലിറ്ററി ഓഫീസിന്റെ കീഴിൽ വരുന്നത്.

ജോ ബൈഡൻ, കമല ഹാരിസ് സ്‌ഥാനാരോഹണ ചടങ്ങിന്റെ ചുമതല വഹിച്ചത് മജു വർഗീസ് ആയിരുന്നു. നേരത്തെ ഒബാമ ഭരണകൂടത്തിലും മജു വർഗീസ് സേവനമനുഷ്‌ഠിച്ചിരുന്നു. 2015ലെ ഒബാമയുടെ ഇന്ത്യ സന്ദർശനത്തിന്റെ ചുമതലയും മജു വർഗീസ് വഹിച്ചിരുന്നു. തിരുവല്ല സ്വദേശികളാണ് അഭിഭാഷകനായ മജുവിന്റെ മാതാപിതാക്കൾ.

Also Read:  അധികാരത്തില്‍ വന്നാല്‍ ബംഗാളില്‍ പശുക്കടത്ത് അവസാനിപ്പിക്കും; യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE