ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് യാത്രാവിലക്കുമായി മാലിദ്വീപ്

By News Desk, Malabar News
Ajwa Travels

മാലിദ്വീപ്: കോവിഡ് വ്യാപനം തടയുന്നത്തിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി മാലിദ്വീപ്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനാലാണ് ശ്രീലങ്കയ്‌ക്ക് പിന്നാലെ മാലിദ്വീപും ഇന്ത്യയിൽ നിന്നുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ വർഷം ഇന്ത്യൻ സന്ദർശകരാണ് മാലിദ്വീപിൽ കൂടുതലും എത്തിയത്. വിനോദ സഞ്ചാരത്തെ ആശ്രയിച്ചാണ് മാലിദ്വീപിന്റെ സമ്പദ് വ്യവസ്‌ഥ. എന്നാൽ കഴിഞ്ഞ ഒരാഴ്‌ചയായി ഇവിടെ പ്രതിദിന കോവിഡ് രോഗികളിൽ 15 മടങ്ങ് വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് കടുത്ത തീരുമാനമെടുക്കാൻ മാലിദ്വീപ് നിർബന്ധിതരായത്.

അഫ്‌ഗാനിസ്‌ഥാന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, പാകിസ്‌ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇവിടെ എത്താം.

Read Also: കോവിഡ്; മുന്നറിയിപ്പ് നൽകുന്നതിൽ ലോകാരോഗ്യ സംഘടനയ്‌ക്ക്‌ വീഴ്‌ച പറ്റിയെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE