കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ

By Trainee Reporter, Malabar News
Arrest
Representational image
Ajwa Travels

കൊയിലാണ്ടി: സമൂഹ മാദ്ധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിൽസ ധനസഹായത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്‌റ്റിൽ. പാനൂർ രൂപക്കുന്ന് മുജ്‌തബയാണ് (27) അറസ്‌റ്റിലായത്‌. ഫേസ്ബുക്ക് വഴി കൊച്ചുകുട്ടികളുടെ ഫോട്ടോകളെടുത്ത് പേരും സ്‌ഥലവും മറ്റു വിവരങ്ങളും മാറ്റി മാരകരോഗത്തിന് ചികിൽസക്കെന്ന പേരിൽ പണം തട്ടിയെടുക്കുകയാണ് ഇയാൾ ചെയ്‌തിരുന്നത്‌.

കൊയിലാണ്ടി എസ്എച്ച്ഒ കെസി സുഭാഷ് ബാബു, എഎസ്ഐ പ്രദീപ്, എസ്‌സിപിഒമാരായ മണികണ്‌ഠൻ, ബിജു വാണിയംകുളം എന്നിവർ ചേർന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. പയ്യോളി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു.

Read also: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE