മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ

By Trainee Reporter, Malabar News
Chief Minister Pinarayi Vijayan
Ajwa Travels

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി. സാമൂഹിക മാദ്ധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ പാലക്കാട് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തു. എലപ്പുള്ളി തേനാരി സ്വദേശി ജയപ്രകാശ് (40) ആണ് അറസ്‌റ്റിലായത്‌.

കഴിഞ്ഞ ഡിസംബർ 21ന് ആണ് സാമൂഹിക മാദ്ധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്‌തത്‌. തുടർന്ന് കർണാടക, മഹാരാഷ്‌ട്ര ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ ഒളിവിൽ പോയിരുന്നു. ഇവിടെ നിന്നും മടങ്ങി നാട്ടിൽ എത്തിയപ്പോഴാണ് കസബ പോലീസ് വീട്ടിൽ നിന്നും പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്.

Most Read: കൊച്ചി നേവൽ എയർ സ്‌റ്റേഷൻ; ഡ്രോണുകൾ പറത്തുന്നതിന് നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE