വടകരയിൽ 486 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്‌റ്റിൽ

By Staff Reporter, Malabar News
vadakara_liquor hunt

കോഴിക്കോട്: വടകരയില്‍ വീണ്ടും വന്‍ വിദേശ മദ്യവേട്ട. മാഹിയിൽ നിന്ന് കാറില്‍ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കോഴിക്കോട് കുരുവട്ടുര്‍ സ്വദേശി സിബീഷാണ് അറസ്‌റ്റിലായത്‌. മൂരാട് പാലത്തിനു സമീപം കണ്ണൂര്‍- കോഴിക്കോട് ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് മദ്യം പിടികൂടിയത്. കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും സൂക്ഷിച്ച നിലയിൽ ആയിരുന്നു മദ്യം കണ്ടെത്തിയത്.

വടകര എക്‌സൈസ് ഇൻസ്‌പെക്‌ടർ കെകെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ പ്രമോദ് പുളിക്കൂല്‍, സി രാമകൃഷ്‌ണൻ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിആർ രാഗേഷ് ബാബു, സിവി സന്ദീപ്, ഇഎം മുസ്ബിന്‍, ഡ്രൈവര്‍ ബബിന്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

മാഹിയിൽ മദ്യത്തിന് വിലകുറഞ്ഞതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് വർധിച്ചതായി എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് ആലപ്പുഴ സ്വദേശിയെ മദ്യവുമായി വടകര എക്‌സൈസ് സംഘം പിടികൂടിയിരുന്നു. 402 കുപ്പി മദ്യമായിരുന്നു ഇയാളിൽ നിന്നും പിടികൂടിയത്.

Malabar News: ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് കളക്‌ടറുടെ ഉത്തരവ്; ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE