കണ്ണൂർ വിമാന താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ

By Trainee Reporter, Malabar News
Gold hunt in Karipur
Representational Image
Ajwa Travels

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 34 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ദുബായിയിൽ നിന്ന് ഗോ എയർ വിമാനത്തിൽ എത്തിയ കാസർഗോഡ് പെരിങ്ങള സ്വദേശി അഹമ്മദിൽ നിന്നാണ് 702 ഗ്രാം സ്വർണം പിടികൂടിയത്.

അഹമ്മദിനെ കസ്‌റ്റഡിയിൽ എടുത്ത് അറസ്‌റ്റ് രേഖപെടുത്തിയിട്ടുണ്ട്. കസ്‌റ്റംസ്‌ ചെക്കിങ്ങിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം പിടികൂടിയത്. പേസ്‌റ്റ് രൂപത്തിലാക്കിയ സ്വർണം മൂന്ന് ഗുളിക മാതൃകയിൽ ശരീരത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.

പേസ്‌റ്റ് രൂപത്തിലുള്ള സ്വർണം 813 ഗ്രാം ഉണ്ടായിരുന്നെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 702 ഗ്രാം സ്വർണമാണ് ലഭിച്ചത്. അസി.കസ്‌റ്റംസ്‌ കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Most Read: കോവിഡ് വാക്‌സിനേഷൻ; 18ന് മുകളിൽ പ്രായമുള്ള 100 ശതമാനം പേരും സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE