രണ്ടേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

By Trainee Reporter, Malabar News
Ganja-seized
Representational Image
Ajwa Travels

കോട്ടക്കൽ: സ്‌കൂട്ടറിൽ കടത്തിയ രണ്ടേകാൽ കിലോ കഞ്ചാവുമായി മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി കരിമ്പനക്കൽ ശിവദാസൻ (52) കോട്ടക്കലിൽ പിടിയിൽ. 2.1 കിലോ കഞ്ചാവാണ് ജില്ലാ ആന്റി നാർകോട്ടിക്ക് സ്‌ക്വാഡും കോട്ടക്കൽ പോലീസും സംയുക്‌തമായി നടത്തിയ പരിശോധനയിൽ പുത്തൂരിൽ നിന്നും പിടിച്ചെടുത്തത്.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും കസ്‌റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 1.5 ലക്ഷത്തോളം രൂപ വില വരും. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കർശന പരിശോധനയാണ് ജില്ലയിൽ നടത്തിവരുന്നത്. ഇടപാടുകാർക്ക് കൈമാറാനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് സൂചന.

ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നാർകോട്ടിക്‌സ് സെൽ ഡിവൈഎസ്‌പി ഷംസ്, മലപ്പുറം ഡിവൈഎസ്‌പി കെ സുദർശൻ എന്നിവരുടെ നിർദേശപ്രകാരം കോട്ടക്കൽ എസ്‌ഐ അജിത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർകോട്ടിക്‌സ് സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ജോമേഷ് അബ്‌ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്‌ണൻ മാരാത്ത്, പി സഞ്‌ജീവ്‌, കോട്ടക്കൽ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജു, സജി അലക്‌സാണ്ടർ, അൻവർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Read also: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE