വാളാട് മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തി: പ്രതിഷേധം കനക്കുന്നു

By Desk Reporter, Malabar News
Valad Village Road Block , Mananthavady Block
Representational Image
Ajwa Travels

മാനന്തവാടി: വാളാട് ക്ലസ്റ്ററില്‍ കോവിഡ് രോഗവ്യാപനം തടയുന്നതിനായി റോഡുകളില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വാളാട് നിന്നും അത്യാസന്ന നിലയിലായിരുന്ന രോഗിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് ഡ്രൈവറിന് തടസം നേരിട്ടതിനെതുടര്‍ന്നാണ് വിവാദം കനക്കുന്നത്.

വാളാടുള്ള ആദിവാസികോളനിയില്‍ നിന്നും രോഗിയെ മാനന്തവാടിയിലേക്ക് കൊണ്ടുവരുന്നതിനായി പുറപ്പെട്ട ആംബുലന്‍സ്, ഗതാഗതം തടസ്സപ്പെട്ടത് മൂലം ചുറ്റിവളഞ്ഞു പോകേണ്ടിവരിയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ രോഗിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരുന്നുവെങ്കില്‍ ഉത്തരവാദിത്വം ആരേറ്റെടുക്കുമായിരുന്നെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ഇത്തരം അപരിഷ്‌കൃതനടപടികള്‍ മാറ്റിവെച്ച് പ്രയോഗികമായുള്ള നിയന്ത്രണരീതികള്‍ നടപ്പിലാക്കുകയോ, കോവിഡ് വ്യാപനം നടക്കുന്ന മേഖലകളില്‍ ആവശ്യത്തിന് നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിക്കുകയോ, അവശ്യ യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയിലുള്ള കോവിഡ് പ്രതിരോധനടപടികള്‍ സ്വീകരിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായാണ് ഇത്തരം കര്‍ശനനടപടികള്‍ സ്വീകരിച്ചതെന്നും, പൊതുജനങ്ങള്‍ താത്കാലിക ക്ലേശങ്ങള്‍ അവഗണിച്ച് നാടിന്റെ നന്മയ്ക്കായ് പ്രവര്‍ത്തിക്കണമെന്നുമാണ് സംഭവത്തില്‍ പോലീസിന്റെ വിശദീകരണം. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാതെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് പോലീസ് പറഞ്ഞു. ഗതാഗതതടസം വരുത്തിയിട്ടുള്ള റോഡുകള്‍ക്ക് പകരമായ് ബദല്‍റോഡുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ആവശ്യഘട്ടത്തില്‍ ഇവ ഉപയോഗിക്കാമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE