മുടിയുടെ ആരോഗ്യത്തിന് ഈ പോഷകങ്ങള്‍ നിർബന്ധം

By News Bureau, Malabar News
Ajwa Travels

മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകുന്നതുമെല്ലാം മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ ആരോഗ്യം ബാധിക്കപ്പെടാം. കാലാവസ്‌ഥാ വ്യതിയാനം, ഹോര്‍മോണ്‍ വ്യതിയാനം, വെള്ളത്തിന്റെ പ്രശ്‌നം, മരുന്നുകള്‍, അസുഖങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.

എന്നാൽ ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തുന്നതിലൂടെ വലിയ പരിധി വരെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നതാണ് വാസ്‌തവം. അത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി അവശ്യം ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില പോഷകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

വൈറ്റമിന്‍-എ: മുടി വരണ്ടുപോകാതിരിക്കാന്‍ ഏറ്റവുമധികം സഹായിക്കുന്നൊരു പോഷകമാണിത്. മുടി വളരാനും ഇത് സഹായകമാകുന്നു. മധുരക്കിഴങ്ങ്, മത്തന്‍ തുടങ്ങിയവയെല്ലാം വൈറ്റമിന്‍-എയാല്‍ സമ്പന്നമാണ്.

വൈറ്റമിന്‍- ബി: മുടിക്ക് വൈറ്റമിന്‍-ബികളെല്ലാം വളരെ നല്ലതാണ്. തലയോട്ടിയുടെ ആരോഗ്യത്തെയാണ് ഇത് കൂടുതലായും സ്വാധീനിക്കുന്നത്. ധാന്യങ്ങള്‍, നേന്ത്രപ്പഴം, പയറുവര്‍ഗങ്ങളെല്ലാം വൈറ്റമിന്‍-ബികളുടെ കലവറകളാണ്.

വൈറ്റമിന്‍-സി: ഈ പോഷണം ചര്‍മത്തിനും മുടിക്കും ഒരുപോലെ ഗുണകരമാണ്. മുടിയുടെ ചെറുപ്പം കാത്തുസൂക്ഷിക്കാനും മുടിയുടെ അഴക് നിലനിര്‍ത്താനുമെല്ലാം ഇത് സഹായകമാകുന്നു. സ്‌ട്രസ് ഫ്രൂട്‌സ് ആണ് വൈറ്റമിന്‍-സിയുടെ മികച്ച കലവറ.

വൈറ്റമിന്‍- ഇ: ബദാം, ചീര, മത്തന്‍ തുടങ്ങിയവയെല്ലാം വൈറ്റമിന്‍-ഇയാല്‍ സമ്പന്നമാണ്. മുടിവളര്‍ച്ച കൂട്ടാനാണ് ഇത് സഹായകമാകുന്നത്.

അയേണ്‍: ശരീരത്തില്‍ അയേണിന്റെ അംശം കുറയുന്നത് മുടി കൊഴിച്ചിലിന് കാരണമാകാം. ബീന്‍സ്, പീസ്, പയറുവര്‍ഗങ്ങളിലെല്ലാം അയേണ്‍ ധാരാളം അടങ്ങിയിരിക്കുന്നു.

സിങ്ക്: മുടി കൊഴിയുന്നതിന് സിങ്കിന്റെ അളവ് കുറയുന്നതും കാരണമാകാം. പയറുവര്‍ഗങ്ങള്‍, നട്ട്‌സ്, സീഡ്‌സ് എന്നിവയെല്ലാം സിങ്കിനാല്‍ സമ്പന്നമാണ്. താരന്‍ അകറ്റുന്നതിനും സിങ്ക് സഹായകമാണ്.

പ്രോട്ടീന്‍: നമ്മുടെ ആരോഗ്യത്തെയാകെ പലവിധത്തില്‍ സ്വാധീനിക്കുന്ന ഘടകമാണ് പ്രോട്ടീന്‍ എന്നിരിക്കെ കേശ സംരക്ഷണത്തിനും ഇവ അത്യന്താപേക്ഷിതമാണ്. പയറുവര്‍ഗങ്ങള്‍, പാല്‍- പാലുൽപന്നങ്ങള്‍, മുട്ട തുടങ്ങിയവയിലെല്ലാം പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.

Most Read: കളയിലെ ദിവ്യാ പിള്ള ‘ലൂയിസ്‌’ നായിക!; ശ്രീനിവാസൻ കേന്ദ്രകഥാപാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE