വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മാണി സി കാപ്പൻ; എൻസിപി നേതാക്കളെ കണ്ടു

By Desk Reporter, Malabar News
Ajwa Travels

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മുതിര്‍ന്ന എന്‍സിപി നേതാക്കളെ കണ്ട് നിയുക്‌ത എംഎൽഎ മാണി സി കാപ്പൻ. മുംബൈയിലെത്തി മുതിര്‍ന്ന നേതാക്കളായ സുപ്രിയ സുലെ, ഭൂപേഷ് ബാബു എന്നിവരുമായാണ് മാണി സി കാപ്പന്‍ കൂടിക്കാഴ്‌ച നടത്തിയത്.

മാണി സി കാപ്പനുമൊത്തുള്ള ചിത്രം എന്‍സിപി നേതാവ് സുപ്രിയ സുലെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. “യുഡിഎഫ് എംഎല്‍എ മാണി സി കാപ്പനും ഭൂപേഷ് ബാബുവിനുമൊപ്പം നവി മുംബൈയില്‍. അഭിനന്ദനങ്ങള്‍, ആശംസകള്‍,”- എന്ന കുറിപ്പോടെയാണ് സുപ്രിയ ഫോട്ടോ ട്വീറ്റ് ചെയ്‌തത്‌.

പാലാ സീറ്റ് സംബന്ധിച്ച തര്‍ക്കത്തെ തുടർന്ന് എൽഡിഎഫ് വിട്ട മാണി സി കാപ്പന്‍ യുഡിഎഫിൽ എത്തുകയും തുടര്‍ന്ന് നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് കേരള എന്ന പാര്‍ട്ടി രൂപീകരിക്കുകയും ആയിരുന്നു. ഇത്തവണ യുഡിഎഫ് ടിക്കറ്റിലാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് മൽസരിച്ച് ജയിച്ചത്.

കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയാണ് മാണി സി കാപ്പന്‍ വിജയിച്ചത്.

Also Read:  ട്വന്റി-20 ആശയകുഴപ്പം സൃഷ്‌ടിച്ചു; അവർക്കും സർക്കാരിനും കിറ്റ് രാഷ്‌ട്രീയമെന്ന് വിഫോർ കേരള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE