പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ല; മാണി സി കാപ്പന്‍

By Staff Reporter, Malabar News
mani c kappan
മാണി സി കാപ്പൻ
Ajwa Travels

കോട്ടയം: പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍. ദേശീയ അധ്യക്ഷന്‍ പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്ന് പറഞ്ഞ മാണി സി കാപ്പന്‍ ശരദ് പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കുമെന്നും വ്യക്‌തമാക്കി. എന്‍സിപി ദേശീയ നേതൃത്വവുമായി ഇന്നലെ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കാപ്പന്റെ പ്രതികരണം.

എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് എന്‍സിപി ദേശീയ നേതൃത്വം ഇന്നലെ വ്യക്‌തമാക്കിയിരുന്നു. പാലാ ഉള്‍പ്പടെ നാല് സീറ്റില്‍ മൽസരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ നേതൃത്വം ഇന്നലെ അറിയിച്ചിരുന്നു. എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടരണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശരദ് പവാറിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിരുന്നു

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ കൂടിക്കാഴ്‌ച നടത്തുമെന്നും എന്‍സിപി നേതാവ് പ്രഭുല്‍ പട്ടേല്‍ ഇന്നലെ അറിയിച്ചിരുന്നു. സംസ്‌ഥാന നേതൃത്വവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്‌ചക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: താൽപര്യം ബിജെപി ചിഹ്‌നത്തിൽ മൽസരിക്കാൻ; മുൻ ഡിജിപി ജേക്കബ് തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE