തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ വീണ്ടും സന്നദ്ധത അറിയിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. താൻ ബിജെപിയുടെ ചിഹ്‌നത്തില്‍ മത്സരിക്കാനാണ് താൽപര്യപ്പെടുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ ആയിരുന്നു മുൻ ഡിജിപിയുടെ പ്രതികരണം.
അംഗത്വം നല്‍കണമോ ചിഹ്‌നം ഏതാണ്, എങ്ങനെ മൽസരിക്കണം എന്നതൊക്കെ എന്‍ഡിഎ തീരുമാനിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു. മാത്രവുമല്ല മൽസരിക്കാൻ താൽപര്യം ഇരിങ്ങാലക്കുട, ചാലക്കുടി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ ആണെന്നും ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആവശ്യമെങ്കില്‍ നിയമം കൊണ്ടുവരണമെന്ന് പറഞ്ഞ മുൻ ഡിജിപി ആചാര സംരക്ഷണം ന്യായമായ ആവശ്യമാണ് എന്നും വ്യക്‌തമാക്കി.
അതേസമയം പാര്‍ട്ടിയുടെ പേര് ഉപയോഗിച്ച് മുസ്‌ലിംലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കാനാകില്ലെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ വര്‍ഗീയത ഒരു വിഷയമല്ല. ഒരു പാര്‍ട്ടിയുടെ പേര് മുസ്‌ലിംലീഗ് എന്നാണെന്ന് കരുതി അത് വര്‍ഗീയ പാര്‍ട്ടിയാകില്ല; ജേക്കബ് തോമസ് പറഞ്ഞു.
Read Also: കാലിക്കറ്റ് സർവകലാശാല അസിസ്‌റ്റൻഡ് നിയമനം; ചട്ടങ്ങൾ പാലിച്ചില്ലെന്ന് ഗവർണർക്ക് പരാതി